ന്യൂഡല്‍ഹി: 372 കൊല്ലങ്ങള്‍ക്ക് ശേഷം ആദ്യമായി ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ നിശബ്ദമായി. വലിയ പെരുന്നാളിന് നമാസിനായി പുറത്തു നിന്നും ആരും എത്തിചേര്‍ന്നില്ല. ലോക ഡൗണ്‍ കാരണം മാര്‍ച്ച് 17 മുതല്‍ താജ്മഹല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
എല്ലാ വര്‍ഷവും ഈദിന് 20000 മുതല്‍ 25000 വരെ ആളുകള്‍ നമസിനായി താജ്മഹലില്‍ ഒത്തുകൂടാറുണ്ട്. ഇതിനായി ഭാരതീയ പുരാവസ്തു സംരക്ഷക വിഭാഗം (എ എസ് ഐ ) പ്രവേശന ഫീസ് ഇല്ലാതെ രാവിലെ 7 മുതല്‍ 10 വരെ താജ്മഹല്‍ തുറന്നു കൊടുക്കാറുണ്ട്. 372 വര്‍ഷത്തിനുശേഷം ആദ്യമായാണ് താജ്മഹലിനെ പരിസരം ശൂന്യമായി ഇരുന്നത്. സി ഐ എസ് എഫ് -ന്റെ സുരക്ഷാ കര്‍മ്മചാരികള്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.

താജ്മഹലിനോട് ബന്ധപ്പെട്ട പള്ളിയുടെ ഇമാം സജാദ് അലി 20 വര്‍ഷമായി അവിടെ നമാസ് അനുഷ്ഠിക്കാറുണ്ടായിരുന്നുവെന്നും കര്‍ഫ്യൂ സമയത്ത് പോലും അത് മുടങ്ങിയിട്ടില്ല എന്നും ആദ്യമായാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത് എന്നും പറഞ്ഞു. ഇത്തവണ എല്ലാവരും വീടുകളില്‍ ആണ് ആണ് നമാസ് അനുഷ്ഠിച്ചത്. കൊറോണയില്‍ നിന്ന് ജനങ്ങളെ മുക്തരാക്കുവാന്‍ പ്രാര്‍ത്ഥിച്ചു.

പുരാവസ്തു ഗവേഷകന്‍ ഡോക്ടര്‍ ആര്‍ കെ ദീക്ഷിത് പറഞ്ഞത് ഇപ്രകാരമാണ്. ‘1971-ല്‍ ഇന്ത്യ-പാക്ക് യുദ്ധം നടന്നപ്പോഴും 1978-ല്‍ വെള്ളപ്പൊക്കം വന്നപ്പോഴും താജ്മഹലിന്റെ മൂന്നു ഗേറ്റുകളും അടച്ചിരുന്നു എന്നാല്‍ നമാസ് മുടങ്ങിയിട്ടില്ല. അന്ന് ഇമാമും ജോലിക്കാരും ചേര്‍ന്ന് നമാസ് അനുഷ്ഠിച്ചിരുന്നു. കൊറോണ കാലത്ത്, ഇന്ന് ഉണ്ടായത് പോലെയുള്ള ശൂന്യത ഒരിക്കലും ഉണ്ടായിട്ടില്ല.’