ജയ്പൂർ: ജയ്പൂർ ജില്ലയിലെ മനോഹർപുർ എന്ന സ്ഥലത്താണ് അതിക്രൂരമായ ഈ സംഭവം അരങ്ങേറിയത്.. 19 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള സഹോദരനടക്കമുള്ള നാലുപേർ പ്രായപൂർത്തിയാകാത്ത മാനസിക വളർച്ചയില്ലാത്ത ഗുൽഷൻ(10) എന്ന പെൺകുട്ടിയെ കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്തു. മെയ് പതിനേഴാം തീയതി ആണ് സംഭവം:
ആക്രമണത്തിനിടയിൽ കുട്ടി മരിച്ചു. മൃതശരീരം ചെളിയിൽ കുഴിച്ചിട്ടു . കുട്ടിയെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ പിതാവ് റഹ്മാൻ ഷാ പോലീസിൽ പരാതി നൽകി. എന്നാൽ ഇരുപത്തിയൊന്നാം തീയതി കുട്ടി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും കുറച്ചു ദൂരെ കുന്നുംപ്രദേശത്തു നിന്ന് ലഭിച്ചു. പോലീസ് അന്വേഷണത്തിൽ കുട്ടിയുടെ മൃതശരീരവും ലഭിച്ചു.
പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ കുട്ടിയുടെ സഹോദരനും അന്വേഷണസംഘത്തിന്റെ കൂടെ പോയിരുന്നു. എന്നാൽ സഹോദരനും കൂട്ടുകാരും കുറച്ചുകൂടി ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തത് അന്വേഷണത്തിനുശേഷം വ്യക്തമായി.
കുട്ടിയുടെ സഹോദരൻ ജിഷാൻ അലി, കൂട്ടുകാരായ സാജിദ് അലി , അംജിത് അലി, വാജിദ് അലി എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചു.ആദ്യം സഹോദരനാണ് ബലാൽസംഗം ചെയ്തത്. പിന്നീട് മറ്റു 3 പേരും. പെൺകുട്ടി ബുദ്ധിവികാസം ഇല്ലാത്ത കുട്ടിയായതിനാൽ ഇടയ്ക്കിടെ വസ്ത്രത്തിലും മറ്റും മലമൂത്ര വിസര്‍ജനം ചെയ്തിരുന്നുവെന്നും സഹോദരനത് ഇഷ്ടമായിരുന്നില്ല എന്നും അതുകൊണ്ടാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്നുമാണ് പോലീസിനോട് പറഞ്ഞതെന്ന് പോലീസ് അധികാരി സുലേഷ് ചൗധരി പറഞ്ഞു.