ലോക്ക്ഡൗൺ ലംഘിച്ചുകൊണ്ട് അമൃത്സറിലെ ഗുരുദ്വാരയിൽ വലിയ ഭക്തജനക്കൂട്ടം.

അമൃത്സർ : ഞായറാഴ്ച (24/5/20 ) അമൃത്സർ ഗുരുദ്വാരയിൽ ഹരി മന്ദിർ സാഹിബിന്റെ ദർശനത്തിനായി ഭക്തജനങ്ങൾ തിക്കിത്തിരക്കി. പതിനഞ്ചായിരത്തോളം ആളുകളാണ് തിങ്ങി കൂടിയത്. കഴിഞ്ഞ ഞായറാഴ്ച (17/5/20 ) യും ഇതുപോലെ തന്നെ ഭക്തജനങ്ങളുടെ തിരക്ക് ഉണ്ടായിരുന്നു. 17-നാണ് അമൃത്സറിലെ കർഫ്യു പിൻവലിച്ചത്.

കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ എല്ലായിടത്തുമുള്ള മത സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ അമൃത്സറിലെ ഗുരുദ്വാരയിൽ വമ്പിച്ച തിരക്കാണ്. ജനങ്ങളിൽ ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കാണുന്നില്ലെന്ന് മാത്രമല്ല നിയമത്തെ പേടിക്കുന്നുമില്ല.

ലോക്ക്ഡൗൺ തുടങ്ങിയതിനുശേഷം ദർബാർ സാഹിബ് ലേക്ക് പോകാനുള്ള എല്ലാ വഴികളും ബാരിക്കേഡ് കെട്ടി അടച്ചിരുന്നു. എന്നിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല , പോലീസുകാരെ തള്ളിമാറ്റി കൊണ്ടാണ് ഭക്തജനങ്ങൾ ഗുരുദ്വാരയിൽ പ്രവേശിച്ചത് : പോലീസുകാർ മൈക്കിലൂടെ ജനങ്ങളെ മനസ്സിലാക്കിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചു. പക്ഷേ ശ്രമങ്ങളെല്ലാം വിഫലമായി.

പഞ്ചാബിലെ അമൃത്സർ ജില്ലയിലാണ് രോഗ സംക്രമണം ഏറ്റവും കൂടുതലുള്ളത്. ദർബാർ സാഹിബിന്റെ മുൻ ഉദ്യോഗസ്ഥ രാഗി ഭായി നിർമ്മൽ സിംഗും ഒരു ഓട്ടോറിക്ഷ ഡ്രൈവറും അടക്കം ആറുപേർ കൊറോണ ബാധയെതുടർന്ന് മരണപ്പെട്ടു. ജില്ലയിൽ ആകെ 323 പേർക്കാണ് സ്ഥിരീകരിച്ചത് .

Share
അഭിപ്രായം എഴുതാം