ഇടുക്കി: ആന്റണി മുനിയറയ്ക്ക് രണ്ടാമതും മികച്ച റിപ്പോർട്ടിംഗിനുള്ള പ്രസാർ ഭാരതി അവാർഡ് ലഭിച്ചു. ഇടുക്കിയിലെ മേഖലകളിലെ ആദിവാസികള്‍ കൊറോണയെ പ്രതിരോധിക്കുന്നതിനായി മാസ്‌ക് വ്യാപകമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. മെയ് 9 മുതല്‍ 15 വരെ റിപ്പോര്‍ട്ട് ചെയ്ത മികച്ച ന്യൂസ് സ്‌റ്റോറിക്കുള്ള പ്രതിവാര അംഗീകാരമായാണ് പുരസ്‌കാരം.
കേരള സാഹിത്യഅക്കാദമിയിൽ റിസേർച്ച് സ്കോളറായിരുന്നു. ഗവേഷണ പ്രബന്ധം ‘പ്രണയവും മൃത്യുബോധവും മലയാളകവിതയിൽ’ അക്കാദമി പുസ്തകമായി പ്രസിദ്ധീകരിച്ചു. ഒമ്പതു കവിതാസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കുരുത്തോല,രാത്രിവണ്ടി, മുനിയറ നുറുങ്ങുകൾ, വെളിപാട്, പ്രണയസ്തവം, അത്താഴം,ചൂരൽ, മഴ കുടയോടു പറഞ്ഞത്, നിലത്തെഴുത്ത് എന്നിവയാണ് കൃതികൾ.
20 വർഷക്കാലം അദ്ധ്യാപകനായിരുന്നു. ഇപ്പോൾ ആകാശവാണിയുടെയും ദൂരദർശൻ്റെയും ഇടുക്കി ജില്ലാ പ്രതിനിധിയായി പ്രവർത്തിക്കുന്നു.
1995 ൽ കവിതയ്ക്കുള്ള മേരിവിജയം അവാർഡ്. 2010 ൽ ദക്ഷിണേന്ത്യയിലെ മികച്ച റിപ്പോർട്ടർക്കുള്ള ആകാശവാണി അവാർഡ്. 2011 ലെ സംസ്ഥാന ഗവൺമേൻറിൻ്റെ മാധ്യമ അവാർഡ്. 2013 ൽകോഴിക്കോട് ധാർമ്മികതാ പുരസ്കാരം. 2016 ലെ തപോവനം മാധ്യമധർമ്മ പുരസ്ക്കാരം
എന്നീ അംഗീകാരങ്ങൾ ലഭിച്ചു.