ന്യൂഡല്‍ഹി: ലാഹോറില്‍ നിന്നും കറാച്ചിയിലേക്കു പോയിരുന്ന യാത്രാവിമാനം കറച്ചിയ്ക്കടുത്തു വച്ച് തകര്‍ന്നു വീണു. 90 ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇറങ്ങുന്ന സമയത്ത് കറാച്ചിയ്ക്കടുത്തുള്ള ജനവാസമേഖലയില്‍ വച്ചാണ് അപകടം സംഭവിച്ചത്. വിമാനത്തിന് തീ പിടിച്ചു. പോലീസും അഗ്നിശമനസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു.