കൊറോണ പകരാന്‍ 10 മിനിറ്റ് മതി; രോഗവ്യാപനം വളരെ വേഗത്തില്‍

ഡല്‍ഹി: കൊറോണ പകരാന്‍ 10 മിനിറ്റ് മതി; രോഗവ്യാപനം വളരെ വേഗത്തിലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രോഗിയില്‍നിന്ന് കൊറോണ വൈറസ് മറ്റൊരാളിലേക്ക് പടരുന്നത് എത്രസമയത്തിനുള്ളിലെന്ന് വിദഗ്ധര്‍ പഠനവിധേയമാക്കിയപ്പോഴാണ് ഈ കണ്ടെത്തല്‍. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളില്‍നിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കുവരുന്ന സ്രവകണങ്ങളില്‍ കൊവിഡ് വൈറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കുചീറ്റുക തൂടങ്ങിയ ശീലങ്ങളും രോഗിയില്‍നിന്ന് വൈറസ് പുറത്തെത്തുന്നതിനിടയാക്കുന്നു.

ഒരു ശ്വാസത്തിലൂടെ രോഗിയില്‍നിന്ന് 50 മുതല്‍ 50,000 വരെ സ്രവകണങ്ങളാണ് പുറത്തെത്തുന്നത്. സംസാരിക്കുമ്പോള്‍, ശ്വസിക്കുന്നതിനേക്കാള്‍ പത്തുമടങ്ങ് വൈറസ് കണങ്ങള്‍ വായുവിലെത്തും. ഒരു കൊവിഡ് രോഗി സംസാരിക്കുമ്പോള്‍ വൈറസ് അഞ്ച് മിനിറ്റിനുള്ളില്‍ ചുറ്റുമുള്ള വായുവിലേക്ക് പടരും. ആരോഗ്യവാനായ ഒരാള്‍ രോഗബാധിതനായ ഒരാളുമായി അഞ്ചുമിനിറ്റ് സംസാരിക്കുന്നതുപോലും വൈറസ് ബാധയ്ക്കിടയാക്കുന്നതാണ്.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ലക്ഷക്കണക്കിന് വൈറസ് അന്തരീക്ഷത്തിലെത്തും. വായുവിലേക്ക് വൈറസ് എത്തുന്ന വേഗം 80- 320 കി.മീ./മണിക്കൂറാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ആരോഗ്യവാനായ ഒരാള്‍ രോഗി ചെലവഴിച്ച മുറിയില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ശ്വാസമെടുക്കുന്നതുപോലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന് ഇടയാക്കും. മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് വൈറസ് ബാധ ഒരളവോളം തടയും. യൂണിവേഴ്സിറ്റി ഒഫ് മസാച്ചുസെറ്റ്സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →