ഉത്തർ പ്രദേശിലെ സമാജ് വാദി പാർട്ടി നേതാവിനെയും മകനെയും വെടിവെച്ചു കൊന്നു

സാമ്പൽ: സമാജ് വാദി പാർട്ടിയുടെ ഉത്തർ പ്രദേശിലെ പ്രധാന നേതാക്കളിലൊരാളായ ഛോട്ടേ ലാൽ ദിവാകറിനേയും മകൻ സുനിൽ ദിവാകറിനേയും ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. ഇന്ന് (19.05.2020) രാവിലെ ആയിരുന്നു സംഭവം. ബഹ്ജോയ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഉള്ള അവരുടെ ഗ്രാമത്തിൽ വച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു റോഡ് സർക്കാർ പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്നതിന് സംബന്ധിച്ചുള്ള തർക്കത്തിൽ പേരിലാണ് കൊലപാതകം ഉണ്ടായതെന്നാണ് വിവരം .

ഛോട്ടേ ലാലും മകനും ഗ്രാമത്തിലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു. റോഡ് പണി നടക്കുന്ന സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ ഛേട്ടേ ലാലും മകനുമായി തർക്കത്തിൽ ഏർപ്പെടുകയും വെടിവെക്കുകയും ആണ് ഉണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയത് ലഭ്യമായിട്ടുണ്ട്. തൊട്ടടുത്തുനിന്ന് രണ്ടുപേർ ചോട്ടേ ലാലിനെയും മകനെയും വെടിവെക്കുന്നത്‌ ദൃശ്യങ്ങളിൽ കാണാം. കൊലയാളികളുടെ ബൈക്ക് സംഭവസ്ഥലത്ത് കിടപ്പുണ്ട്‌.

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥി ആയിരുന്നു സുനിൽ ദിവാകർ. സംഭവ സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് അയച്ചു. സമാജ് വാദി പാർട്ടിയുടെ പ്രവർത്തകർ ഗ്രാമത്തിൽ തടിച്ചു കൂടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →