പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം കുട്ടികളുടെ ജീവന്‍വച്ചു നടത്തുന്ന പന്താട്ടമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്‌ളസ്2 പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധിക്കാരപരവും ആപല്‍ക്കരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. കുട്ടികള്‍ എങ്ങനെ സ്‌കൂളുകളില്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കാക്കണം. നിരവധി ആളുകള്‍ ഹോം ക്വോറന്റൈനില്‍ ഇരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അത്തരം വീടുകളില്‍നിന്നുപോലും കുട്ടികള്‍ പരീക്ഷയ്‌ക്കെത്തും. വിദ്യാര്‍ഥികളുടെ ജീവന്‍വച്ച് പന്താടരുത്. പിണറായി വിജയന്‍ ദുരഭിമാനം വെടിയണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശം പാലിക്കണമെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം