ചൈനയുടെ വിദേശവ്യാപാരം വൻ തിരിച്ചടി നേരിടുന്നുവെന്ന് ചൈനീസ് വാണിജ്യമന്ത്രി

ബെയ്ജിങ് : കൊറോണ ബാധയെ തുടർന്ന് ചൈനീസ് വിദേശവ്യാപാരം തിരിച്ചടി നേരിടുകയാണ് എന്ന്‌ അവിടുത്തെ വാണിജ്യമന്ത്രി സോങ് ഷാൻ ബീജിംഗിൽ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ ഇത് വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. മുൻപ് ഉണ്ടായിട്ടില്ലാത്ത ഈ പ്രതിഭാസത്തെ ചൈനയുടെ വിദേശ വ്യാപാര രംഗം ഈ വർഷം നേരിടേണ്ടിവരും. ആഭ്യന്തര ഉപഭോഗവും ഡിമാൻഡും വർധിപ്പിക്കുകയാണ് പ്രതിസന്ധി മറികടക്കാൻ ഉള്ള മാർഗം. ധാരാളം ഉൽപാദന യൂണിറ്റുകൾക്ക് കരാറുകൾ നഷ്ടമായിട്ടുണ്ട്. ലോക സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കയറ്റുമതി വരുമാനത്തിന് തകർച്ച ഉണ്ടാവും. കയറ്റുമതി സ്ഥാപനങ്ങൾ മാത്രമല്ല ഉൽപാദന യൂണിറ്റുകളും പ്രത്യാഘാതങ്ങൾക്ക് വിധേയമാകും. തൊഴിൽരംഗത്തെയും ബാധിക്കും. സോങ്ങ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം