റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുപോയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

May 19, 2020 - 3:24 pm

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുപോയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോളും ശമ്പളം നല്‍കണമെന്ന ഉത്തരവ് കമ്പനികളെ കടുത്ത നഷ്ടത്തിലേക്കു നയിക്കുമെന്നും ഈ അധികബാധ്യത ഇല്ലാതാക്കാനാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല അറിയിച്ചു. ലോക്ഡൗണ്‍ കാലത്ത് സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നാലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് മാര്‍ച്ച് 29നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഈ ഉത്തരവ് സുപ്രിംകോടതി മൂന്നംഗ ബെഞ്ച് നേരത്തെ സ്റ്റേ ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *