മധ്യപ്രദേശില്‍ അപകടം; ഉത്തര്‍പ്രദേശുകാരായ 5 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

സാഗര്‍ : മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ബന്ദായില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു.24 പേര്‍ക്ക് പരിക്ക്.പരിക്കേറ്റ മിക്കവരുടെയും സ്ഥിതി ഗുരുതരമാണ്.

also read: ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുമായി വന്ന ട്രക്ക് അപകടത്തില്‍ പെട്ട് 24 മരണം ; 20 പേര്‍ക്ക് പരിക്ക്, 15 പേരുടെ നില ഗുരുതരം

ഇന്ന് (16 05.2020) ശനിയാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേയ്ക്ക് മടങ്ങുന്ന തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ കാണ്‍പൂരിലെ അടുത്ത് 24 പേര്‍ മരിച്ച വാഹന അപകടത്തിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശിലേക്കുള്ള തൊഴിലാളികളുടെ വാഹനം അപകടത്തില്‍ പെട്ട രണ്ടാമത്തെ സംഭവം ഉണ്ടായിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം