കശ്മീരില്‍ തീവ്രവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകര്‍ത്തു, ഒരാള്‍ പിടിയില്‍

ജമ്മു: ലശ്കര്‍ ഇ ത്വയ്യിബ ഭീകരനെ ഇന്ത്യന്‍ സേന ജീവനോടെ പിടികൂടുകയും ഭീകരരുടെ താവളം തകര്‍ക്കുകയും ചെയ്തു. സഹൂര്‍വാനിയെന്ന ഭീകരനാണ് പിടിയിലായത്. ഇയാളുടെ ഒളിത്താവളത്തില്‍നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. കശ്മീരിലെ ബദ്ഗാം പ്രവിശ്യയിലാണ് ലശ്കര്‍ഇ ത്വയ്യിബ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാസേന കണ്ടെത്തിയത്. ഖാന്‍സാഹിബ് തെഹ്‌സിലിനു കീഴെയുള്ള അരിസാല്‍ ഗ്രാമത്തില്‍ ഇയാളുടെ വീട്ടില്‍നിന്ന് 300 മീറ്റര്‍ മാറിയാണ് ഭീകരര്‍ക്കുള്ള ഒളിത്താവളം തയ്യാറാക്കിയിരുന്നത്. ലശ്കര്‍ ഭീകരര്‍ക്കുള്ള വാഹനസൗകര്യം, ബാരമുള്ളയിലേക്ക് ചരക്കുനീക്കത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പാടാക്കി കൊടുക്കുന്നതും സഹൂര്‍ ആണെന്നതിനുള്ള തെളിവുകള്‍ സുരക്ഷാസേനയ്ക്കു ലഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം