ഡല്‍ഹി: സിക്കിമില്‍ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിമിലുണ്ടായ ഹിമപാതത്തിലാണ് ലഫ്റ്റനന്റ് കേണല്‍ അടക്കം രണ്ട് സൈനികര്‍ മരിച്ചത്. ലഫ്റ്റനന്റ് കേണല്‍ റോബര്‍ട്ട് റ്റാ, സ്‌നാപ്പര്‍ സപല ശംമുഖ റാവു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വടക്കന്‍ സിക്കിമിലെ നകുലയിലാണ് അപകടം. ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ മുഖാമുഖം വന്ന സ്ഥലമാണ് വടക്കന്‍ സിക്കിമിലെ നകുല. മെയ് ഒമ്പതിന് മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന 18 അംഗ പട്രോളിങ് സംഘം ഹിമപാതത്തില്‍ കുടുങ്ങുകയായിരുന്നു. മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.