ഡല്‍ഹി: കേരളത്തിനുള്ളില്‍ റെയില്‍വേ യാത്ര അനുവദിക്കുകയില്ല. ജില്ല- ജില്ല യാത്രയ്ക്കായുള്ള ടിക്കറ്റ് ബുക്കിങ് നിര്‍ത്തിയതായി റെയില്‍വേ അറിയിച്ചു. കേരളത്തിനകത്ത് ട്രെയിനില്‍ യാത്രചെയ്യുന്നതിനുള്ള അനുമതി റെയില്‍വേ നിഷേധിച്ചു. സംസ്ഥാനത്തിനകത്ത് യാത്രചെയ്യാന്‍ അനുമതി നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ഇതുമൂലം അന്തര്‍ജില്ലാ യാത്ര തല്കാലം പുനസ്ഥാപിക്കുകയില്ല.
ലോക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ ദല്‍ഹിയില്‍നിന്ന് കേരളത്തിലേക്കു വരുന്ന ട്രെയിനില്‍ കൊച്ചിയില്‍നിന്നോ എറണാകുളത്തുനിന്നോ ആളുകളെ കയറ്റുകയില്ല. ജില്ലവിട്ടുള്ള യാത്ര നേരത്തേയും സര്‍ക്കാര്‍ വിലക്കിയിരുന്നു. ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്കുള്ള യാത്രയ്ക്കായി ആരെങ്കിലും മുന്‍കൂട്ടി ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കില്‍ പണം തിരികെനല്‍കും. ഇതുസംബന്ധിച്ച് റെയില്‍വേ ഉത്തരവിറക്കി.

