ലണ്ടന്‍: കോവിഡ്- 19 ബാധിച്ച് ലണ്ടനില്‍ ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂര്‍ണിമ നായര്‍(56) ആണ് മരിച്ചത്. മിഡില്‍സ്‌പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. കഴിഞ്ഞ മൂന്നാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ബിഷപ്പ് ഓക്ലാന്‍ഡിലെ സ്റ്റേഷന്‍ ബി മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷണറായിരുന്നു ഡോ. പൂര്‍ണിമ. സന്ദര്‍ലാന്‍ഡ് റോയല്‍ ഹോസ്പിറ്റല്‍ സീനിയര്‍ സര്‍ജന്‍ ഡോ. ബാലാപുരിയാണ് ഭര്‍ത്താവ്. ഏകമകന്‍ വരുണ്‍. പത്തനംതിട്ടയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയിലെത്തി അവിടെ സ്ഥിരതാമസമാക്കിയവരാണ് ഇവരുടെ കുടുംബം. ഇതോടെ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 13 ആയി. ബ്രിട്ടനില്‍ ഡോ. പൂര്‍ണിമയുള്‍പ്പെടെ 10 ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.