മൈസൂര്‍: ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മൃതദേഹം മൂന്നു പോലീസുകാര്‍ ചേര്‍ന്ന് സംസ്‌കരിച്ചു. നാലു ദിവസം മുമ്പാണ് 44 വയസുള്ള ഒരു യുവാവ് വന്യമൃഗത്തിന്റെ ആക്രമണത്തില്‍ മരണപ്പെട്ടത്. കര്‍ണ്ണാടകയിലെ മൈസൂരിനടുത്തുള്ള കാമരാജ് എന്ന ജില്ലയിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചത്.

യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു. നാട്ടിലെല്ലാം അലഞ്ഞു നടക്കുന്ന പ്രകൃതമായിരുന്നു. അതുകൊണ്ട് കോവിഡ് ബാധിച്ചിട്ടുണ്ട് എന്ന് ബന്ധുക്കള്‍ സംശയിച്ചു. ഈ ഭയത്തെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശരീരം ഏറ്റു വാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മഡെഗൗഡയുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ മൃതദേഹം ഏറ്റു വാങ്ങി ഹിന്ദു ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍ നിര്‍വ്വഹിക്കുകയും സംസ്‌കരിക്കുകയും ചെയ്തു.

