തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 704 ഡോക്ടര്‍മാര്‍, 100 സ്പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്സുമാര്‍, 167 നഴ്സിങ് അസിസ്റ്റന്റുമാര്‍, 246 ഫാര്‍മസിസ്റ്റുകള്‍, 211 ലാബ് ടെക്നീഷ്യന്‍മാര്‍, 292 ജെഎച്ച്ഐമാര്‍, 317 ക്ലീനിങ് സ്റ്റാഫുകള്‍ തുടങ്ങി 34ഓളം തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനോടകം നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചുവരുന്നു. നേരത്തെ 276 ഡോക്ടര്‍മാരെ പിഎസ്‌സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിവരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലായി നിയമിച്ചു. അഡ്ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പില്‍ 3770 താത്ക്കാലിക തസ്തികകളില്‍ നിയമനം നടത്തിവരുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍
