എറണാകുളം: ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട എറണാകുളത്ത് ചെറുകിട ജ്വല്ലറികള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി. ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെറുകിട ജ്വല്ലറികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഒരു നില മാത്രവും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമില്ലാത്തതുമായ ജ്വല്ലറികള്‍ക്ക് പരമാവധി അഞ്ച് ജീവനക്കാരുമായി പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.



