യുവതി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു; സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: അസര്‍ നമസ്‌കാരത്തിന് മുറിയില്‍കയറി കതകടച്ച യുവതി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് ചിത്താരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്ന റഫിയത്ത്(24) ആണ് മരിച്ചത്.

മുക്കൂട് സ്വദേശി ഇസ്മയിലാണ് ഭര്‍ത്താവ്. ഇദ്ദേഹവുമായ പിണങ്ങിയ യുവതി സ്വന്തം വീട്ടില്‍വന്ന് കഴിയുകയായിരുന്നു. നോമ്പ് തുറയ്ക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്നതിനിടെ മുറിയിലേക്ക് നമസ്‌കരിക്കാന്‍ കയറിപ്പോയ യുവതി തൂങ്ങിമരിക്കാനുള്ള കാരണം വ്യക്തമല്ല. പിതാവ് റഫീഖ് ഓട്ടോറിക്ഷ തൊഴിലാളിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →