മാസങ്ങള്‍ക്കുള്ളില്‍ ക്ഷാമം പൊട്ടിപ്പുറപ്പെടുമെന്ന് യുഎന്‍ മുന്നറിയിപ്പ്; ദശലക്ഷങ്ങള്‍ പട്ടിണിയിലാവും

ജനീവ: കൊറോണ വൈറസ് ലോകത്ത് ക്ഷാമം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. മാസങ്ങള്‍ക്കുള്ളില്‍തന്നെ ക്ഷാമം ഉണ്ടാവുമെന്നും 130 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണിയാവുമെന്നുമാണ് മുന്നറിയിപ്പ്. യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിസ് ബീസ്‌ലിയാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.

മൂന്ന് ഡസനിലധികം രാജ്യങ്ങളെ ക്ഷാമം നേരിട്ടു ബാധിക്കും. ഇതില്‍ പത്തോളം രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ക്ഷാമത്തിന്റെ പിടിയിലാണ്. യെമന്‍, റിപ്പബ്ലിക് ഓഫ് കോംഗോ, അഫ്ഗാനിസ്താന്‍, വെനസ്വേല, എത്യോപ്യ, സൗത്ത് സുഡാന്‍, നൈജീരിയ, ഹെയ്തി എന്നിവയാണ് നിലവില്‍ ക്ഷാമംനേരിടുന്ന രാജ്യങ്ങള്‍.

സാമ്പത്തിക മാന്ദ്യം, അവശ്യമരുന്നുകളുടെ അഭാവം, എണ്ണവിലയിലെ ഇടിവ്, സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് ക്ഷാമത്തിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ പ്രശ്‌നങ്ങളെ നേരിടാന്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമെന്നും അല്ലെങ്കില്‍ കൊവിഡ് മരണങ്ങളെക്കാള്‍ കൂടുതല്‍ പട്ടിണിമരണങ്ങള്‍ സംഭവിച്ചേക്കാമെന്നും യുഎന്‍ രക്ഷാസമിതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →