വാഷിങ്ടണ്‍: വവ്വാലുകളില്‍നിന്ന് ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പ്ലസ് വണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വഴിക്ക് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അത് കൊവിഡ് പ്രതിരോധത്തിനും മരുന്ന് നിര്‍മാണത്തനും പ്രയോജനം ചെയ്യുമെന്നും അമേരിക്കയിലെ സ്മിത്സോണിയയിലെ നാഷണല്‍ സൂ ആന്റ് കണ്‍സര്‍വേഷന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നു.
Also Read :- കേരളത്തിലെ വവ്വാലുകളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; പുതിയ അപകടസാഹചര്യം
ഇന്ത്യയില്‍ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ കൊറോണ വൈറസുകളെ മുമ്പ് കണ്ടെത്തിയിരുന്നു. തമിഴ്‌നാട്, പുതുച്ചേരി, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. വവ്വാലുകളുടെ മലാശയത്തില്‍നിന്നും തൊണ്ടയില്‍നിന്നുമാണ് സാംപിളുകള്‍ ശേഖരിച്ചത്. റൂസെറ്റസ്, പെറ്ററോപസ് എന്നീ ഇനം വവ്വാലുകളിലാണ് പഠനം നടത്തിയത്.

