‘ഇരട്ട ചങ്കന്‍’ വിശേഷണം ടി പി ചന്ദ്രശേഖരന്റേത്, പ്രചരണതന്ത്രത്തിലൂടെ ചിലര്‍ കയ്യടക്കി. വി ടി ബല്‍റാമിന്റെ പോസ്റ്റ് വൈറല്‍


തിരുവനന്തപുരം: ഒരു നാട്ടു പ്രയോഗം രാഷ്ട്രീയ യുദ്ധത്തിനുള്ള ആയുധമാക്കി ഇരിക്കുകയാണ് വി ടി ബല്‍റാം എംഎല്‍എ. ആവശ്യത്തിലധികം കഴിവുള്ളയാള്‍ എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ പ്രചാരം സിദ്ധിച്ച പ്രയോഗമാണ് ‘ ഇരട്ടചങ്കന്‍’ ‘ ഡബിള്‍ ചങ്ക് ഉള്ളവന്‍’ എന്നിവയെല്ലാം. ആരും ട്രേഡ് മാര്‍ക്ക് വാങ്ങാത്ത ആ വാക്ക് ഇപ്പോള്‍ ഒരു അവകാശ തര്‍ക്കത്തില്‍ പെടുകയാണ്. സിപിഎം വിമതനായി ആര്‍.എം.പി രൂപീകരിച്ചതിന്റെ പേരില്‍ 52 വെട്ടു വാങ്ങി കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരനെ വിളിക്കാന്‍ അദ്ദേഹത്തിന്റെ ആരാധകരായിരുന്ന പ്രവര്‍ത്തകര്‍ ഉപയോഗിച്ച പദമാണ് ഇരട്ടചങ്കന്‍ എന്നാണ് വി ടി ബലറാം അവകാശപ്പെടുന്നത്. ടിപിയെ കൊലപ്പെടുത്തുക മാത്രമല്ല മികച്ച പ്രചരണത്തിലൂടെ ചന്ദ്രശേഖരന്റെ വിളിപ്പേരും തട്ടിയെടുത്തു എന്നാണ് ബലറാം ആരോപിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തില്‍ ബല്‍റാം എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ കൊടുക്കുന്നു.

”2013ൽ ഇന്നേ ദിവസം, അതായത് ടി പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് സിപിഎം കൊലക്കത്തിക്ക് ഇരയായതിൻ്റെ ഒന്നാം വാർഷികത്തിൽ ഒരു ഓൺലൈൻ പത്രത്തിൽ വന്ന അനുസ്മരണത്തിൻ്റെ തലക്കെട്ടാണിത്. ധീരനായ ടി പി യെ സ്വന്തം അനുയായികൾ ആരാധനാപൂർവ്വം വിളിച്ചിരുന്ന “ഇരട്ടച്ചങ്കൻ” എന്ന വിശേഷണം പോലും വേറെ ചില ഭീരുക്കൾക്ക് ചാർത്തിക്കൊടുക്കുന്ന തരത്തിലുള്ള പിആർ വർക്കാണ് രാഷ്ട്രീയ കേരളത്തിൻ്റെ ജാഗ്രതയില്ലായ്മക്കിടയിലൂടെ പിന്നീട് നൈസായി ഇവിടെ അരങ്ങേറിയത്. ടിപിയുടെ പ്രാണൻ മാത്രമല്ല അവർ കവർന്നെടുത്തത് എന്ന് സാരം. ഇരട്ടച്ചങ്കുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ. ”

ഫെയ്‌സ്ബുക് പോസ്റ്റ് കാണുന്നതിന്‌:

2013ൽ ഇന്നേ ദിവസം, അതായത് ടി പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് സിപിഎം കൊലക്കത്തിക്ക് ഇരയായതിൻ്റെ ഒന്നാം…

VT Balram MLA यांनी वर पोस्ट केले रविवार, ३ मे, २०२०
ഫെയ്‌സ്ബുക് പോസ്റ്റ്
Share
അഭിപ്രായം എഴുതാം