ന്യൂഡല്‍ഹി: പ്രവാസികളായ ഇന്ത്യക്കാരുടെ യാത്ര സംബന്ധിച്ച ആശങ്കകള്‍ക്കു വിരാമമായി. കേന്ദ്ര സര്‍ക്കാര്‍ മെയ് 7 മുതല്‍ ഘട്ടം ഘട്ടമായി എത്തിക്കാന്‍ തീരുമാനമായി. പ്രവാസികള്‍ ഇപ്പോഴുള്ള രാജ്യത്തു നിന്നും പുറപ്പെടുമ്പോള്‍ വൈദ്യപരിശോധനക്ക് വിധേയരാകണം. കൊറോണ ബാധയില്ല എന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ യാത്രക്ക് അനുവാദം നല്‍കൂ.

വിമാനം,കപ്പല്‍ തുടങ്ങിയ യാത്രാമാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും മാത്രമല്ല പ്രവാസികളുടെ മടക്കത്തില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇവരുടെ യാത്രാചിലവ് സൗജന്യമല്ല. മുന്‍ഗണനയുള്ള വിഭാഗങ്ങളെയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ എത്തിക്കുക. ഗര്‍ഭിണികള്‍,പ്രായമായവര്‍,മറ്റു രോഗമുള്ളവര്‍ അടുത്തിടെ മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. വരുന്നവരെ ഏര്‍പ്പാടാക്കിയ വിവിധ ക്വാറന്റെയിന്‍ കേന്ദ്രങ്ങളില്‍ താമസിപ്പിച്ചതിനു ശേഷമേ വീടുകളിലേക്ക് മടക്കം അനുവാദിക്കൂ.