ചണ്ഡിഗഡ്: പഞ്ചാബില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അറിയിച്ചു. എന്നാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 5 മണി വരെ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ദേശീയതലത്തില്‍ പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗണ്‍ മെയ് 3ന് അവസാനിക്കും. അതിനിടെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യം പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സംസ്ഥാനസർക്കാരിന്റെ നടപടി.
കേരളത്തിലും ലോക്ക്ഡൗണ്‍ മെയ് 15വരെ ഭാഗികമായി നീട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

