തിരുവനന്തപുരം: കൈ വെളളയില്‍ ചുരുണ്ട് വട്ടമിട്ട് തല ഉയര്‍ത്തി കുഞ്ഞു പത്തിവിരിച്ച് ചെറു ചീറ്റ് ചീറ്റി. കുഞ്ഞാണെങ്കിലും കടിച്ചാല്‍ വിഷമുണ്ട്. എങ്കിലും കുഞ്ഞു പ്രായത്തില്‍ എന്തിനുമുള്ള ഓമനത്തം മൂര്‍ഖന്‍ കുഞ്ഞിനുമുണ്ട്. അതുകൊണ്ടാവാം ലോക് ഡൗണ്‍ നാളില്‍ വീട്ടുവളപ്പില്‍ കണ്ട പാമ്പിന്‍ കുഞ്ഞിനെ കൈയ്യില്‍ എടുക്കുക മാത്രമല്ല കുടിക്കാന്‍ വെള്ളവും കൊടുത്തു.പാമ്പുകളുടെ വീടായ തിരുവനന്തപുരത്തെ സ്‌നേക്ക് പാര്‍ക്കില്‍ വളര്‍ത്താന്‍ വിടുകയും ചെയ്തത്.
ചലചിത്രതാരം പ്രവീണയുടെ തിരുവനന്തപുരത്ത വീട്ടുവളപ്പില്‍ കണ്ടെത്തിയ മൂര്‍ഖന്‍ കുഞ്ഞിനെ എടുത്ത് സ്‌നേക്ക് പാര്‍ക്കിലേയ്ക്ക് അയക്കുന്ന വീഡിയോ പ്രവീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് നല്ല സന്ദേശമായി പ്രചരിക്കുകയാണ്. വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ കിട്ടിയിട്ടുള്ളത്.
വീട്ടുവളപ്പിലെ കോഴിക്കൂടിന്റെ പരിസരത്താണ് പാമ്പിനെ കണ്ടത്. മറ്റാരേയും പോലെ പ്രവീണയ്ക്കും പാമ്പിനെ ഭയമായിരുന്നു. അതുകൊണ്ട് കൂട്ടുകാരി സതിയെ വിളിച്ചുവരുത്തി.അതുകഴിഞ്ഞാണ് തിരുവനന്തപുരം സ്‌നേക്ക് പാര്‍ക്കില്‍ വിവരമറിയിച്ചത്. പാര്‍ക്കിലെ സജി ബൈക്കില്‍എത്തി.
ഇളകി കിടന്ന തറയോടിനടിയില്‍ നിന്നും കുഞ്ഞു പാമ്പിനെ പിടികൂടി. പാമ്പിനോട് ഉള്ള ഭയവും അറിവില്ലായ്മയും മൂലം കാണുന്ന പാടെ അതിനെ തല്ലിക്കൊന്നു കളയുന്ന സാധാരണ സ്വഭാവത്തെ ബോധവല്‍ക്കരിക്കാന്‍ പ്രവീണ തീരുമാനിച്ചു.
കുഞ്ഞു പ്രായത്തിലുള്ള എന്തിനെ കണ്ടാലും സ്ത്രീസഹജമായ കൗതുകം അത് ആണാണോ പെണ്ണാണോ എന്നറിയുവാന്‍ ആണ്. കയ്യിലിരുന്നു ശൗര്യം കാണിക്കുന്ന ആള്‍ ബാലകന്‍ ആണോ ബാലിക ആണോ എന്ന് സജിയോട് ചോദിച്ചു. പാമ്പ് വളരാതെ തിരിച്ചറിയാനാവില്ല എന്നായിരുന്നു മറുപടി.
കുഞ്ഞാണെങ്കിലും വിഷം ഉണ്ടെന്നറിയാം.എങ്കിലും സ്‌നേക്ക് പാര്‍ക്കിലെ ഗേറ്റ് കീപ്പര്‍ സജിയില്‍ നിന്ന് പാമ്പിന്‍ കുഞ്ഞിനെ കൈവെള്ളയില്‍ വാങ്ങി. ശൈശവത്തിന്റെ ഓമനത്തം കൈവെള്ളയില്‍ ഇരിക്കുന്നു. പത്തി വിടര്‍ത്തി മോഹം പരീക്ഷിക്കുന്നു. ഉപദ്രവിക്കാന്‍ ശത്രു എവിടെയോ ഉണ്ടെന്ന് സങ്കല്‍പ്പിച്ച് ചെറുതായി ചീറ്റുന്നു. ആകെ രസമുള്ള പ്രകടനങ്ങള്‍. എങ്കിലും വിഷപ്പാമ്പ് ആണ്. അറിയാതെ പല്ലു കൊണ്ടാല്‍ കുഴപ്പമാണ്. അതോര്‍ത്ത് അത് പ്രവീണ പാമ്പിനെ സജിക്ക് കൈമാറി.
കുഞ്ഞു പ്രായത്തിലുള്ള എന്തിനെ കണ്ടാലും സ്ത്രീസഹജമായ കൗതുകം അത് ആണാണോ പെണ്ണാണോ എന്നറിയുവാന്‍ ആണ്. കയ്യിലിരുന്നു ശൗര്യം കാണിക്കുന്ന ആള്‍ ബാലകന്‍ ആണോ ബാലിക ആണോ എന്ന് സജിയോട് ചോദിച്ചു. പാമ്പ് വളരാതെ തിരിച്ചറിയാനാവില്ല എന്നായിരുന്നു മറുപടി.
വീട്ടിലുള്ള കുട്ടികളെയും അടുത്തേക്ക് വിളിച്ചു. അനന്തഭദ്രത്തിലെ കുഞ്ഞുകുട്ടനെ പോലെ ഒരാള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തി. കുട്ടികളുടെ പേടിയും പ്രവീണ മാറ്റി
കയ്യിലിരുന്ന് കുസൃതികാട്ടിയ കുഞ്ഞനന്തനെ പാര്‍ക്കിന് കൈമാറുമ്പോള്‍ അതിഥിക്ക് ഒന്നും കൊടുത്തില്ലല്ലോ എന്നു കരുതി കുടിക്കാന്‍ വെള്ളവും കൊടുത്തു.
ആളുകളുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് പാമ്പിനെ കൈയ്യിലെടുത്തത് എന്നും വീഡിയോ കണ്ട് ആരും അനുകരിച്ച് ധൈര്യം കാട്ടി അപകടം വരുത്തരുതെന്നും പറഞ്ഞുകൊണ്ടാണ് പ്രവീണ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.