ന്യൂഡല്‍ഹി: നീതി ആയോഗിലെ നാലാമത്തെ നിലയില്‍ ജോലിചെയ്യുന്ന ഡയറക്ടര്‍ തസ്തികയിലുള്ള ഓഫീസര്‍ക്കാണ് രോഗബാധ ഇന്ന് (28-04-20) ന് സ്ഥിരീകരിച്ചത്. അണുനശീകരണ പ്രക്രിയകള്‍ക്കായി രണ്ടു ദിവസത്തേക്ക് നീതി ആയോഗ് അടച്ചിട്ടു. രോഗിയുമായി അടുത്തിടപെട്ടവരോട് സ്വയം നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 3108 ആയി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 190 പുതിയ കേസുകളാണ് പുറത്തു വന്നത്. അതില്‍ ആരോഗ്യപ്രവര്‍ത്തകരും സുപ്രീം കോടതിയിലെ ജീവനക്കാരനും നീതി ആയോഗിലെ ജീവനക്കാരനും ആരോഗ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനും ഉള്‍പെടും.