റോബോട്ടുകൾ ഫോൺ കൈകാര്യം ചെയ്തു; കൊറോണ രോഗികൾ മന്ത്രിയുമായി സംസാരിച്ചു

ന്യൂഡല്‍ഹി: നേരിട്ട് ബന്ധപ്പെടാൻ ആകാതെ ഐസാെലേഷനിൽ കഴിയുന്ന കൊറോണ രോഗികൾ റോബോട്ടിന്റെ സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രി യുമായി ഫോണിൽ സംസാരിച്ചു. ന്യൂഡൽഹി എയിംസിലെ കോവിഡ് ഐസാെലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രോഗികളാണ് മന്ത്രിയുമായി സംസാരിച്ചത്. രോഗബാധിതരുടെ ക്ഷേമത്തെക്കുറിച്ച് മന്ത്രി അന്വേഷിച്ചു. എയിംസില്‍ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ച് ചോദിച്ച മന്ത്രി ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ നടത്താമെന്നും ഉറപ്പു നല്‍കി. കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായിട്ടാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) ട്രോമാ സെന്റര്‍ സന്ദര്‍ശിച്ചത്. കോവിഡ് 19 രോഗികള്‍ക്കായി സജ്ജീകരിച്ച ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രി കെട്ടിടത്തിലെ വിവിധ വാര്‍ഡുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

എയിംസിലെ വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനം പരിശോധിച്ച ഡോ. ഹര്‍ഷ് വര്‍ധന്‍ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും അതി നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ച് 24 മണിക്കൂറും കോവിഡ് 19 രോഗികളുടെയും രോഗം സംശയിക്കുന്നവരുടെയും പരിപാലനം നടത്തുന്ന എയിംസിനെ മന്ത്രി അഭിനന്ദിച്ചു. രണ്ടാം ഘട്ട ലോക്ക് ഡൗണിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നും കോവിഡ് 19 വ്യാപനം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലായി ഇത് കണക്കാക്കണമെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു. ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍ അങ്ങനെ അല്ലാതായി മാറുന്നതിലൂടെ ഇന്ത്യയില്‍ സാഹചര്യം മെച്ചപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും അതി നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ച് 24 മണിക്കൂറും കോവിഡ് 19 രോഗികളുടെയും രോഗം സംശയിക്കുന്നവരുടെയും പരിപാലനം നടത്തുന്ന എയിംസിനെ മന്ത്രി അഭിനന്ദിച്ചു.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും കോവിഡ് 19 നിയന്ത്രണ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച ചെയ്തു. കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നടപടികള്‍ ഫലപ്രദമായി നടപ്പാക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐസൊലേഷന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം.

ഇന്നുവരെ രാജ്യത്ത് 5804 പേരാണ് രോഗമുക്തരായത്. അതായത് 21.90 ശതമാനമാണ് രോഗമുക്ത നിരക്ക്. നിലവില്‍ രാജ്യത്ത് കോവിഡ് 19 ബാധിച്ചത് 26,496 പേര്‍ക്കാണ്. മൊത്തം 824 മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.

Share
അഭിപ്രായം എഴുതാം