കേരള-തമിഴ്നാട് അതിർത്തിയിലെ ഇടറോഡുകൾ അടച്ചു

ഇടുക്കി​: തമിഴ്​നാട്​ – കേരള അതിര്‍ത്തിയിലെ ഇടറോഡുകള്‍​ അടച്ചു. തമിഴ്​നാട്ടില്‍നിന്നും കേരളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ ഇടറോഡുകളും തമിഴ്​നാട്​ പൊലീസാണ്​ അടച്ചത്​. ചില റോഡുകള്‍ മണ്ണിട്ടാണ്​ അടച്ചിരിക്കുകയാണ്​. 60 മണിക്കൂര്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ അഞ്ച്​ ജില്ലകളില്‍ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ നടപടി. അവശ്യ സര്‍വിസുകള്‍ ഇരുവശത്തേക്കും അനുവദിക്കുന്നുണ്ട്​.

കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്​നാട്ടിലെ ചെന്നൈ ഉള്‍​പ്പെടെയുള്ള അഞ്ചു നഗരങ്ങളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗൺ ഇന്നു രാവിലെ മുതലാണ്​ പ്രാബല്യത്തില്‍ വന്നത്​. രോഗബാധിതരുടെ എണ്ണം 1821 ആയി ഉയര്‍ന്നതോടെയാണ്​ അഞ്ച്​ നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്​.

ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ നഗരങ്ങളില്‍ ഞായറാഴ്​ച രാവിലെ തുടങ്ങിയ ലോക്​ഡൗണ്‍ ബുധനാഴ്​ച വരെയും ചെറു നഗരങ്ങളായ സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്​ച വരെയും നിലനിൽക്കും. പലചരക്ക്- പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ പോലും ജനങ്ങളെ വീടുകളില്‍ നിന്ന്​ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കടകള്‍ രാവിലെ ആറു മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കും. റസ്​റ്ററന്‍റുകള്‍ തുറക്കില്ല. അതേസമയം, ഹോം ഡെലിവറി അനുവദിക്കും. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ശക്തമായ നടപടികൾ പ്രഖ്യാപിച്ചത്.

പൊതുയിടങ്ങള്‍ രണ്ടു നേരം അണുവിമുക്തമാക്കും. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള കാന്‍റീനുകളില്‍ സബ്​സിഡി നിരക്കില്‍ ഭക്ഷണം ലഭിക്കും. എ.ടി.എം, ലാബ്​, ആശുപത്രികള്‍, ഫാര്‍മസി എന്നിവയും ചട്ടങ്ങള്‍ക്കനുസരിച്ച്‌​ പ്രവര്‍ത്തിക്കും.

ചെന്നൈയില്‍ മാത്രം 495 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. കോയമ്പത്തൂരില്‍ 141ഉം തിരുപ്പൂരില്‍ 110ഉം മധുരയില്‍ 60 ഉം സേലത്ത്​ 30 കേസുകള്‍ രജിസ്​റ്റര്‍ ചെയ്​തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →