ന്യൂഡല്‍ഹി: കൊറോണയുടെ ആശങ്കകള്‍ നിറഞ്ഞു നില്‍ക്കുന്ന രാജ്യതലസ്ഥാനത്ത് നിന്നും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനേയും അമ്മയേയും ഭാര്യയെ കൊണ്ട് കൊല ചെയ്യിക്കുകയും ആ നേരം മകന്‍ അടുത്ത മുറിയില്‍ കാവലിരിക്കുകയും ചെയ്ത സംഭവമാണ് ഡല്‍ഹിയില്‍ ചാവ്‌ള ദുര്‍ഗാ വിഹാര്‍ ഫേസ് രണ്ടില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. ദുര്‍ഗാ വിഹാര്‍ ഫേസ് രണ്ടിലെ താമസക്കാരായ രാജ്‌സിംഗ്(61) ഭാര്യ ഓംപതി (58) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്.
കഴുത്ത് ഞെരിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തിട്ടുണ്ട്. മുഖമാകെ നിരവധി മുറിവുകളുമുണ്ട്. കൊലപാതകം നടക്കുമ്പോള്‍ കവിതയുടെ ഭര്‍ത്താവും അവരുടെ എട്ടും ആറും വയസുള്ള മക്കളും വീട്ടിലുണ്ടായിരുന്നു
രാവിലെ പതിനൊന്നു മണിയോടെ ചാവ്‌ള പോലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് കൊലപാതകം പുറത്തറിയുന്നത്. ദുര്‍ഗാവിഹാറില്‍ പോലീസെത്തി സംഭവം നടന്ന വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ രാജ്‌സിംഗിനേയും ഭാര്യ ഓംപതിയേയും അവരുടെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരുമകള്‍ കവിത കുറ്റം ഏറ്റെടുത്തതായി പോലീസ് പറയുന്നു. ഇരുവരുടേയും കഴുത്ത് ഞെരിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തിട്ടുണ്ട്. മുഖമാകെ നിരവധി മുറിവുകളുമുണ്ട്. കൊലപാതകം നടക്കുമ്പോള്‍ കവിതയുടെ ഭര്‍ത്താവും അവരുടെ എട്ടും ആറും വയസുള്ള മക്കളും വീട്ടിലുണ്ടായിരുന്നു എന്നാണ് കവിത പോലീസിനോട് വെളിപ്പെടുത്തിയത്.
രാജ്‌സിംഗും ഭാര്യ ഓംപതിയുമായി മകന് സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടത്. ഭാര്യയെ കൊണ്ട് കൊല ചെയ്യിച്ചുവെന്നാണ് കവിതയെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരം. അയാളുടെ കുറ്റകൃത്യത്തിലുള്ള മുഴുവന്‍ പങ്കിനെ പറ്റിയും മനസിലാക്കുന്നതിന് ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.