ഇന്ന് പ്രതീക്ഷയുടെ ദിനം;കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പ് കോവിഡ്-19നെതിരെ വികസിപ്പിച്ച ചഡോക്‌സ് 1 വ്യാഴാഴ്ച മനുഷ്യരില്‍ പരീക്ഷിക്കും. ഫലം പോസിറ്റീവാണെങ്കില്‍ പിതനായിരങ്ങളെ കൊന്നൊടുക്കി മുന്നേറുന്ന കൊറോണയ്ക്ക് കടിഞ്ഞാന്‍ വീഴുന്ന നല്ല ദിവസമായി ഏപ്രില്‍ 23 മാറും. ഇന്ത്യയില്‍ ഒരിടത്തും ബ്രിട്ടനില്‍ മൂന്നിടത്തും യൂറോപ്പില്‍ രണ്ടിടത്തും ചൈനയിലുമാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 510 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. രണ്ടാം ഘട്ടത്തില്‍ മുതിര്‍ന്ന പൗരന്‍മാരിലുള്ള പരീക്ഷണം നടക്കും. മൂന്നാം ഘട്ടത്തില്‍ 5000 പേരെ ഉള്‍ക്കൊള്ളിച്ചുള്ള പരീക്ഷണമാണ് ലക്ഷ്യമിടുന്നത്. ഡോ. സാറ ഗില്‍ബര്‍ട്ട് പറഞ്ഞു. സെപ്റ്റംബറില്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ശരീരത്തെ പാകപ്പെടുത്തിയാല്‍ യഥാര്‍ഥ കൊറോണ വൈറസ് ശരീരത്തിനുള്ളില്‍ കടന്നുകൂടിയാല്‍ അതിനെ ശരീരം സ്വയം ആന്റിബോഡി ഉപയോഗിച്ച് നശിപ്പിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

കോവിഡ് 19ന് കാരണമാകുന്ന നോവല്‍ കൊറോണ വൈറസിന്റെ പുറത്തുള്ള സ്‌പൈക് പ്രോട്ടീനുകള്‍ക്ക് സമാനമായവയെ ശരീരത്തിലെത്തിക്കുന്നതാണ് വാക്‌സിന്‍. ഇത് ശരീരത്തില്‍ എത്തിയാല്‍ വൈറസ് ബാധയ്ക്ക് സമാനമായ അവസ്ഥ ശരീരത്തിനുള്ളില്‍ ഉണ്ടാക്കാം. ശരീരം അതിനെ ആക്രമിച്ച് നശിപ്പിക്കാനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കും. ഇത്തരത്തില്‍ ശരീരത്തെ പാകപ്പെടുത്തിയാല്‍ യഥാര്‍ഥ കൊറോണ വൈറസ് ശരീരത്തിനുള്ളില്‍ കടന്നുകൂടിയാല്‍ അതിനെ ശരീരം സ്വയം ആന്റിബോഡി ഉപയോഗിച്ച് നശിപ്പിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

അതേസമയം, മനുഷ്യരില്‍ പരീക്ഷിക്കാന്‍ മറ്റൊരു വാക്‌സിന്‍ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിട്ടുണ്ട്. ജൂണില്‍ ഇതിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഈ വൈറസിന് പേരിടുന്നതിനു മുമ്പ് തന്നെ, ജനുവരി 27-ന്, ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു

ഇതു കൂടാതെ ഇറ്റലിയിലെ രണ്ട് സ്വകാര്യ ഗവേഷണശാലകളിലും കോവിഡ് 19-നെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അഡ്വെന്‍ഡ് ഐ ആര്‍ ബി എം, ടാക്കിസ് ബയോടെക് എന്നീ ബയോടെക് കമ്പനികളിലെ ഗവേഷണശാലകളിലാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ ഭാഗമായ ജെന്നര്‍ ഇന്‍സ്റ്റിറ്റൂട്ടുമായി ചേര്‍ന്നാണ് അഡ്വെന്‍ഡ് ഐ ആര്‍ ബി എം മുന്നോട്ടുള്ള പഠനം നടത്തുന്നത്. വ്യാഴാഴ്ച്ച വാക്‌സിന്റെ സാമ്പിള്‍ ജന്നര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ എത്തിക്കുമെന്ന് അവര്‍ അറിയിച്ചു. ചിമ്പാന്‍സികളെ ബാധിക്കുന്ന ചെറു തരം അഡിനോ വൈറസിനെ അടിസ്ഥാനമാക്കിയാണ് പരീക്ഷണം നടത്തുന്നത്.

യൂറോപിലെ ആദ്യസ്ഥാപനങ്ങളിലൊന്നായ ടാക്കിസ് ബയോടെകും കോവിഡ് 19-നെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. ഈ വൈറസിന് പേരിടുന്നതിനു മുമ്പ് തന്നെ, ജനുവരി 27-ന്, ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സെപ്തംബറില്‍ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →