തിരുവനന്തപുരം ഏപ്രിൽ 23: നെഞ്ചുവേദനയെ തുടര്‍ന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.40 ഓടെ ഔദ്യോഗിക വസതിയില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ ശ്രീരാമകൃഷ്ണനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.