മരുന്നു വാങ്ങിക്കാൻ പോയ യുവാവ് പോലീസിന്റെ മർദ്ദനമേറ്റ് മരിച്ചു

ഹൈദരാബാദ്: ഏപ്രിൽ 20 ന് രാവിലെ ഗൂണ്ടൂര്‍ ജില്ലയിലെ സട്ടനപ്പള്ളി ടൗണിലാണ് സംഭവം. മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ ഹൃദ്‌രോഗിയായ സട്ടനപ്പള്ളി സ്വദേശി മുഹമ്മദ് ഗൗസാ (28)ണ് മരിച്ചത്.

മരുന്ന് വാങ്ങാനായി അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോൾ പൊലീസ് ലാത്തികൊണ്ട് പുറകില്‍ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസുകാര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറോളം പേര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവരെ പിരിച്ചുവിട്ടത്

സംഭവത്തെതുടര്‍ന്ന് സട്ടനപ്പള്ളി എസ്.ഐ രമേഷ് ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →