ന്യൂഡൽഹി: കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങളും വുഹാനിലെ യഥാര്‍ത്ഥ അവസ്ഥയും മറച്ചുവച്ച ചൈനയോട് 140 ബില്യൻ യൂറോ അതായത് 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരം ജർമൻ സർക്കാർ ആവശ്യപ്പെട്ടു . ഇത് ഏകദേശ വിലയിരുത്തൽ ആണെന്നും കണക്കെടുപ്പിന് ശേഷം വിശദമായ ബിൽ സമർപ്പിക്കുമെന്നും ജർമൻ സർക്കാർ വ്യക്തമാക്കി.
കൊറോണ വൈറസ് അതീവ അപകടകാരിയാണെന്ന സത്യം ചൈനീസ് സര്‍ക്കാരും ശാസ്ത്രജ്ഞരും വളരെ മുന്‍പ് തന്നെ അറിഞ്ഞിരുന്നതാണ്. സത്യം വെളിപ്പെടുത്തുന്നത് രാജ്യത്തിന് അപമാനകരമാകുമെന്ന് കരുതി.
ലോകത്തെമ്പാടുമുള്ള നാശനഷ്ട ത്തിന് ചൈന ഉത്തരവാദിയാണ് എന്ന് ജർമ്മനി നോട്ടീസിൽ കുറ്റപ്പെടുത്തി.
ജര്‍മ്മനിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവര്‍ 1.45 ലക്ഷവും മരണം 4642 പേരുമാണ്.