ലോക്ക് ഡൗൺ: പാസ്സ് ചോദിച്ചതിന് ഹോം ഗാർഡിനെ ഏത്തമിടീച്ച് കൃഷി ഓഫീസർ

പാ​റ്റ്ന ഏപ്രിൽ 21: ലോ​ക്ഡൗ​ണി​ല്‍ പാ​സ് ചോ​ദി​ച്ച​തി​ന് പോലീസുകാരനെ​നെ കൃ​ഷി വ​കു​പ്പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഏ​ത്ത​മി​ടീ​ച്ചു. ബി​ഹാ​ര്‍ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ല്‍​നി​ന്നു 320 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​രാ​രി​യ ജി​ല്ല​യി​ലാ​ണു സം​ഭ​വം. ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടക്കുന്നതിനിടെ സര്‍ക്കാര്‍ വാഹനത്തില്‍ വന്നവരെ പരിശോധിച്ചതിനാണ് ശിക്ഷ.

തിങ്കളാഴ്ച രാവിലെ ബൈര്‍ഗച്ചി ചൌക്കിലെ പരിശോധനയിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ജില്ലാ കൃഷി ഓഫീസറുടെ വാഹനത്തിന് കൈകാണിച്ചത്. ഗണേഷ് താറ്റ്മ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് വാഹനത്തിന് കൈകാണിച്ചത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന ജില്ലാ കൃഷി ഓഫീസര്‍ മനോജ് കുമാര്‍ പൊലീസുകാരനോട് തട്ടിക്കയറുകയായിരുന്നു.

കൃഷി ഓഫീസറിനോട് മാപ്പ് പറയാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കോണ്‍സ്റ്റബിളിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കൈകള്‍ ചെവിയില്‍ പിടിച്ച്‌ ഏത്തമിടാനും ഗണേഷിനോട് ആവശ്യപ്പെട്ടു. മറ്റ് പൊലീസുകാര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ശിക്ഷ. ശിക്ഷ നടക്കുന്നതിന് ഇടയില്‍ ജില്ലാ കൃഷി ഓഫീസറെ പരിശോധിക്കാന്‍ തുനിഞ്ഞതിന് മുതിര്‍ന്ന പൊലീസുകാരന്‍ ഗണേഷിനെ ശകാരിക്കുകയും ചെയ്തു.

അതേസമയം, ഗണേഷ് തത്ത്മയെ മറ്റ് പൊലീസുകാര്‍ നോക്കി നില്‍ക്കെ ക്ഷമ ചോദിപ്പിച്ചതും ‘സിറ്റ് അപ്’ ചെയ്യിച്ചതും അന്വേഷിക്കുമെന്ന് അരാരിയ എസ്.പി ധുരത് സയാലി പറഞ്ഞു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിയമം പാലിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അപമാനിച്ച ഉന്നത ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →