യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ്ങ് ബിസ്ത് (89) അന്തരിച്ചു. ഡല്‍ഹിയില്‍വെച്ച് ഇന്ന് ഏപ്രില്‍ 20 തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഡെല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സില്‍ ശാരീരിക രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം മാര്‍ച്ച് 15ാം തിയ്യതി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ ഫോറസ്റ്റ് റേഞ്ചറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഏഴുമക്കളില്‍ രണ്ടാമത്തെ മകനാണ് യോഗി ആദിത്യനാഥ്. ഞായറാഴ്ച രാത്രി ബി.ജെ.പി.യിലെ ഉന്നതനേക്കന്മാരായ പാര്‍ട്ടി പ്രസിഡന്റ് ജെ.പി നാട, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ച് ആന്ദ് ബിസ്ത് ആരോഗ്യവാനാകട്ടെ എന്നാശംസിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം