യുഎസ്സിൽ ഞായറാഴ്ച പത്രമിറങ്ങിയത് 15 പേജ് ചരമവാർത്തയുമായി

വാഷിങ്​ണ്‍ ഏപ്രിൽ 20: കോവിഡ്​ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​ത അമേരിക്കയിലെ പ്രധാന പത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്. ഇവിടെ 1706 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 38000ത്തില്‍ അധികം പേര്‍ക്ക്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​.

രാജ്യത്തി​​ന്റെ ‘യഥാര്‍ഥ മുഖ’മാണ്​ ചരമ പേജുകളിലൂടെ പ്രതിഫലിക്കുന്നതെന്ന്​ ചരമപേജുകളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട്​ പൗരന്‍മാര്‍ പറയുന്നു. കോവിഡ്​ മരണസംഖ്യ ഉയറന്നുകൊണ്ടിരിക്കെ ഇറ്റലിയിലും ദിനപത്രം ചരമവാര്‍ത്തകള്‍ക്കായി ഭൂരിഭാഗം പേജുകളും മാറ്റിവെച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →