ലോക് ഡൗണ്‍ ലംഘനത്തിന് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വയം തീ കൊളുത്തിയ 22 കാരന്‍ ആശുപത്രിയില്‍ മരിച്ചു

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ കറങ്ങിയതിന് നടപടിയെടുത്ത പോലീസ് ബൈക്ക് പിടിച്ചെടുത്തു. ഇതിനെത്തുടര്‍ന്ന് ജംഗ്ഷനില്‍ സ്വയം തീ കൊളുത്തി. 22 കാരന്‍ ആശുപത്രിയില്‍ മരിച്ചു.

ചിന്നക്കല്‍ സൂര്യനെല്ലി സ്വദേശി വിജയ പ്രകാശ്(23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചയോടെ അമിതവേഗത്തില്‍ എത്തിയ വിജയ പ്രകാശിനെ പോലീസ് സൂര്യനെല്ലി വിലക്കിനു സമീപം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചു എന്ന് പറഞ്ഞ് പോലീസ് യുവാവിന്റെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. എന്നാല്‍ സൂര്യനെല്ലി ടൗണില്‍ എത്തിയ ഇയാള്‍ കുപ്പിയില്‍ കരുതിയ പെട്രോള്‍ സ്വയം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് തീ അണച്ചത്. പൊള്ളലേറ്റ ഇയാളെ നാട്ടുകാര്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →