കോഴിക്കോട് ജില്ലയിലെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് തുണയായി പ്രധാനമന്ത്രി സമ്മാന്‍നിധി

തിരുവനന്തപുരം: കോവിഡ് 19 ദുരിതം വിതച്ച കോഴിക്കോട് ജില്ലയിലെ ആയിരക്കണക്കിന് ചെറുകിടനാമമാത്രകര്‍ഷകര്‍ക്ക പ്രതീക്ഷയുടെ പുതുകിരണമാവുകയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി.

ജില്ലയിലെ 94000 കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതനുസരിച്ച് പ്രതിവര്‍ഷം ആറായിരം രൂപ, രണ്ടായിരം രൂപയുടെ മൂന്ന് ഗഡുക്കളായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തും.

ഇടനിലക്കാരെ ഒഴിവാക്കി പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

നേരത്തേ വിത്തുംവളവും വാങ്ങുന്നതിനായി പ്രാദേശിക വായ്പക്കാരില്‍നിന്ന് പണം കടം വാങ്ങുകയായിരുന്നു പതിവെന്ന ്കൂടരഞ്ഞിയിലെ കര്‍ഷകന്‍ എസ്.ശ്രീനിവാസന്‍ പറഞ്ഞു.

ഇപ്പോള്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ ആ പതിവ് ഒഴിവാക്കി.

ഇക്കുറി കോവിഡ് വെറസ് ബാധമൂലം കാര്‍ഷികോല്പന്നങ്ങള്‍ വേണ്ടവിധം വിറ്റഴിക്കാന്‍ കഴിയാത്തതിനാല്‍ വായ്പ എടുത്തിരുന്നെങ്കില്‍ അത് ഒരു ദുരന്തമായി കലാശിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ചെറുകിട നാമമാത്രകര്‍ഷകര്‍ക്ക് അന്തസോടെ കൃഷിചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായിച്ചതായി സംസ്ഥാന കൃഷിവകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാര്‍ത്താക്കാധാരമായ രേഖ: https://pib.gov.in/PressReleasePage.aspx?PRID=1615950

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →