കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 20 മുതല്‍ 22 വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലണ്ടാകാന്‍ സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. ചിലപ്പോള്‍ രാത്രി വൈകിയതിനു ശേഷവും തുടര്‍ന്നേക്കാം. അതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോററ്റി ഇതിനെ ഒരു സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുകയുണ്ടായി. രാത്രിയിലുണ്ടാകാവുന്ന ഇടിമിന്നലില്‍ മനുഷ്യജീവനു ഹാനി സംഭവിക്കാം. ഒട്ടേറെ മുന്‍കരുതല്‍ ഈ അവസരത്തില്‍ അനിവാര്യമാണെന്നും അതിനായി പൊതു നിര്‍ദ്ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇടിമിന്നലുള്ള സമയത്തോ മഴക്കു സാധ്യതയോ കണ്ടാല്‍ കുട്ടികളെ പുറത്തു വിടരുത്. ഇടിമിന്നലുള്ളപ്പോള്‍ ടെറസ്സിലോ തുറസ്സായ സ്ഥലത്തോ വൃക്ഷങ്ങളുടെ അടിയിലോ നില്‍ക്കരുത്. നനഞ്ഞ വസ്ത്രങ്ങള്‍ അയയില്‍ നിന്ന് എടുക്കരുത്. വാതിലും ജനലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുക. വെള്ളത്തില്‍ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക. മൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടാതിരിക്കുക.

Share
അഭിപ്രായം എഴുതാം