തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ തെരുവിലിറങ്ങി: 3000 പേർക്കെതിരെ കേസെടുത്തു

മ​ധു​ര ഏപ്രിൽ 17: ത​മി​ഴ്‌​നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ജെ​ല്ലി​ക്കെ​ട്ട് കാ​ള​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ നൂ​റ് ക​ണ​ക്കി​നാ​ളു​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി. മ​ധു​ര​യി​ലെ മ​ധു​വ​ര്‍​പ്പെ​ട്ടി എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

നി​ര​വ​ധി ജെ​ല്ലി​ക്കെ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മ്മാ​നം നേ​ടി​യി​ട്ടു​ള്ള മൂ​ളി എ​ന്ന് പേ​രു​ള്ള കാ​ള​യാ​ണ് ച​ത്ത​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ പ​ര​മ്പരാ​ഗ​ത രീ​തി​യി​ല്‍ വെ​ടി​ക്കെ​ട്ടു​ള്‍​പ്പ​ടെ​യു​ള്ള ആ​ഘോ​ഷം ന​ട​ത്തി​യാ​ണ് ആ​ളു​ക​ള്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച​ത്. നി​യ​മം ലം​ഘി​ച്ച​തി​ന് പോ​ലീ​സ് 3,000 പേ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്തു.

അ​തേ​സ​മ​യം ത​മി​ഴ്‌​നാ​ട്ടി​ല്‍ 1,242 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 14 പേ​ര്‍ മ​രി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →