കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാനിലെ ലാബിൽ നിന്നാണെന്ന് വെളിപ്പെടുത്തി യുഎസ് മാധ്യമം

വാഷിംഗ്‌ടണ്‍ ഏപ്രിൽ 17: കൊവിഡ് 19 വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് രോഗം ലോകവ്യാപകമായി പടരുന്നതിന് മുമ്പ് തന്നെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയുന്നതിന് അമരേിക്ക സ്വന്തം നിലയില്‍ അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ഈ വാദത്തിനെ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോഴിതാ വൈറസ് പുറത്തുവന്നതിനെകുറിച്ചുളള കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ മാദ്ധ്യമമായ ഫോക്സ് ന്യൂസ്.

കൊവി‌ഡ് വൈറസിനെ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ത്ഥി അബദ്ധത്തില്‍ പുറത്തെത്തിച്ചതെന്നാണ് ഫോക്‌സ് ന്യൂസിന്റെ വെളിപ്പെടുത്തല്‍. പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ഫോക്‌സ് ന്യൂസിന്റെ അവകാശവാദം.

ഇന്ത്യൻ മെഡിക്കൽ റിസർച്ച് ജേർണലിൽ വന്ന ഒരു പഠനത്തിൽ 2018-19 വർഷങ്ങളിൽ നിപ വൈറസ് ഉണ്ടായ സമയത്ത് വവ്വാലിന്റെ സ്രവങ്ങൾ ശേഖരിച്ച് പൂനെയിലെ ലാബിൽ അയച്ചിരുന്നു, ആ പരിശോധന ഫലങ്ങളിൽ ചിലതിൽ കോവിഡ് 19ന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനറിപ്പോർട്ടുണ്ട്. അതിൽ വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് റിപ്പോർട്ട്‌ ആയി പുറത്ത് വന്നത്. രണ്ട് വർഷം മുൻപ് എടുത്ത സ്രവങ്ങളിൽ ഇപ്പോഴാണ് പഠനം നടത്തിയത്. നിപ വൈറസിന്റെ സാഹചര്യത്തിൽ ആയിരുന്നു സ്രവങ്ങൾ ശേഖരിച്ചത്. കോവിഡ് 19ന്റെ ഉത്ഭവം വവ്വാലിലാണ് കണ്ടെത്തിയത്. ഇപ്പോൾ വുഹാനിലെ പഠനത്തിൽ ഫോക്സ് പ്രസിദ്ധീകരണം പുറത്തുവിട്ട വിവരമനുസരിച്ച് അവർ പറയുന്നതും ഇത് തന്നെയാണ്. വവ്വാലുകളിൽ കണ്ട കോവിഡ് 19 ഇനത്തെപ്പറ്റി വൈറസിനെ പറ്റി വുഹാനിലെ വൈറോളജി ലാബിൽ നടക്കുകയുണ്ടായെന്നും ആ പഠനത്തിൽ ഉൾപ്പെട്ട ഒരു യുവതിയിലേക്ക് വ്യാപിക്കുകയും അവരിലൂടെ കൂട്ടുകാരന് പകരുകയും ചെയ്തു. തുടർന്ന് അയാളിൽ നിന്ന് പുറത്തേക്ക് വ്യാപിക്കുകയും ചെയ്തു. അങ്ങനെയാണ് അത് മത്സ്യ മാർക്കറ്റിൽ എത്തിയതെന്ന് ഇപ്പോൾ ഫോക്സ് പുറത്തുവിട്ടിരിക്കുന്നു. കോവിഡിന്റെ സാന്നിധ്യം വവ്വാലുകളിൽ ഇന്ത്യയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇത് ഫോക്സിന്റെ കണ്ടെത്തലുമായി യോജിക്കുന്നു.

Share
അഭിപ്രായം എഴുതാം