കൊല്ലം സ്വദേശി ദുബായിൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

കൊല്ലം ഏപ്രിൽ 17: കൊല്ലം പ്രാക്കുളം വിളപ്പുറത്ത് ഗോള്‍ഡന്‍ പാലസില്‍ പുരുഷോത്തമന്റെ മകന്‍ അശോക് കുമാര്‍ (47) ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ചു. ഉച്ചയോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കൊവിഡ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം.

ദുബായില്‍ ഒരു കമ്പനിയിലെ ഫോര്‍മാനായ അശോക് കുമാര്‍ ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നിട്ടുപോയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടില്‍ വരാനിരുന്നതാണ്. കൊവിഡ് നിരീക്ഷണത്തിലായിരുന്നതിനാല്‍, അശോക് കുമാറിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാളെ പരിശോധനാ ഫലം വരും.

ഫലം നെഗറ്റീവായാല്‍ മൃതദേഹം നാട്ടിലെത്തിയ്ക്കാമെന്നാണ് ബന്ധുക്കള്‍ കണക്കുകൂട്ടുന്നത്. അടുത്ത ബന്ധു ദുബായില്‍ അശോക് കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഭാര്യയും രണ്ടുമക്കളുമുണ്ട്.

Share
അഭിപ്രായം എഴുതാം