കൊല്ലം ഏപ്രിൽ 11 : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ മൃതദേഹം എത്തിച്ചാല്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. മരണം പകര്‍ച്ചവ്യാധി മൂലമല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റും മരണകാരണം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അല്ലാത്തപക്ഷം കോവിഡ് 19 മൂലം മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം മറവു ചെയ്യുന്ന രീതിയില്‍ത്തന്നെ മൃതദേഹം കൈകാര്യം ചെയ്യണമെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുംകൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ എത്തുന്ന ആംബുലന്‍സുകളില്‍ നിന്നും മൃതദേഹങ്ങള്‍ കൈമാറുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ വച്ചാകണമെന്നും തീരുമാനിച്ചിട്ടുണ്ട്.

