കോവിഡ് 19: രാജ്യത്ത്‌ അഞ്ചു സംസ്ഥാനങ്ങളിൽ അതിവേഗ സമൂഹവ്യാപനമെന്ന് റിപ്പോർട്ട്‌

ന്യൂഡല്‍ഹി ഏപ്രിൽ 11: ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് 19 അതിവേഗ രോഗ വ്യാപനമെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം ഉള്ളതായി റിപ്പോര്‍ട്ട്. കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന രീതിയില്‍ കാണപ്പെടുന്നത് ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. വൈറസ് ബാധിതരുടെ എണ്ണം കേന്ദ്ര ഭരണ പ്രദേശങ്ങളിലും വന്‍തോതില്‍ ഉയരുകയാണ്.

അതേസമയം, ഇന്ത്യയില്‍ സമൂഹവ്യാപനം ഉണ്ടെന്ന തരത്തില്‍ വെള്ളിയാഴ്ച ഐസിഎംആറിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിരവധി പേര്‍ക്ക് ഒരേ സമയത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് സമൂഹവ്യാപനമല്ലെന്ന് പ്രതികരിച്ച്‌ ലോകാരോഗ്യ സംഘടന ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →