ഓപ്പറേഷൻ സാഗർ റാണി: 11756 കിലോ മത്സ്യം പിടികൂടി

തിരുവനന്തപുരം ഏപ്രിൽ 11 : ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 11,756 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 6 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 2866 കിലോ മത്സ്യവും തിങ്കളാഴ്ച 15641 കിലോയും ചൊവ്വാഴ്ച 17018 കിലോയും ബുധനാഴ്ച 7558 കിലോയും വ്യാഴാഴ്ച 7755 കിലോയും വെള്ളിയാഴ്ച 11756 മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 62,594 കിലോ മത്സ്യമാണ് പിടികൂടിയത്.

തിരുവനന്തപുരം 17, കൊല്ലം 14, പത്തനംതിട്ട 8, ആലപ്പുഴ 24, കോട്ടയം 2, എറണാകുളം 8, തൃശൂര്‍ 10, പാലക്കാട് 10, മലപ്പുറം 7, കോഴിക്കോട് 7, വയനാട് 2, കണ്ണൂര്‍ 13 കാസര്‍ഗോഡ് 4 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →