ബ്രസീലിയ ഏപ്രിൽ 9: ആമസോണിലെ മഴക്കാടുകളിൽ കഴിയുന്ന ആദിവാസി വിഭാഗമായ യനോമാമി വിഭാഗങ്ങൾക്കിടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബ്രസീൽ. ഇതാദ്യമായാണ് ആമസോണിലെ വിദൂരസ്ഥലങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന ഈ വിഭാഗങ്ങൾക്കിടയിൽ രോഗബാധ സ്ഥിരീകരിക്കുന്നത്.
പുറംലോകവുമായി വളരെ ചെറിയ ബന്ധം മാത്രമാണ് അവർക്കുള്ളത്. ഇത് ഏറെ ആശങ്ക ഉണ്ടാക്കുന്നു. ഇതോടെ മൂന്നിരട്ടി മുൻകരുതലാണ് ആദിവാസി വിഭാഗങ്ങൾക്കിടയിൽ എടുക്കുന്നത്. ‘ – ആരോഗ്യമന്ത്രി ലൂയിസ് ഹെൻട്രിക് പറഞ്ഞു.
പതിനഞ്ചു വയസുകാരനായ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബോവിസ്തയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോൾ.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ആദിവാസി വിഭാഗങ്ങൾക്കിടയിലെ ഏഴ് പേർക്ക് ഇതിനോടകം തന്നെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.



