ന്യൂഡൽഹി മാർച്ച് 27: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 727 ആയി. ഇന്നലെ മാത്രം 88 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 45 പേർ ഇതുവരെ രോഗവിമുക്തരായി.
ജനങ്ങൾ ലോക്ക് ഡൗണിനോട് പൂർണമായി സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലായം ഇന്ന് ഉന്നതലയോഗം ചേരും. രാജ്യത്ത് ഇതുവരെ 17 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.