കോവിഡ്: രാജ്യത്ത്‌ സാമൂഹിക വ്യാപനം ഇതുവരെയില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി മാർച്ച്‌ 27: രാജ്യത്ത്‌ കോവിഡ് 19 ബാധിച്ചുള്ള മരണം 17 ആയി. ഇതുവരെ 727 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 66 പേർക്ക് രോഗം ഭേദമായി. സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി.

മഹാരാഷ്ട്രയിൽ ഇന്ന് 5 പേർക്കും രാജസ്ഥാനിൽ രണ്ടു പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സാമൂഹിക വ്യാപനം തടയാനായി കനത്ത ജാഗ്രത തുടരുകയാണ്.

Share
അഭിപ്രായം എഴുതാം