തിരുവനന്തപുരം മാർച്ച് 27: ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 24,000 കടന്നു. ഇതിൽ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. അമേരിക്കയിൽ കോവിഡ് 19 ബാധിചുള്ള മരണം 1046 ആയി.
ഇന്ന് മാത്രം ഇറ്റലിയിൽ 662 ആളുകൾ കോവിഡ് ബാധിച്ചു മരിച്ചു. അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുന്നത് ലോകരാഷ്ട്രങ്ങൾക്കെല്ലാം വെല്ലുവിളിയായി. കോവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റകെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭാ ആവശ്യപ്പെട്ടിട്ടുണ്ട്.