കോവിഡ് 19: സെൻസസ്, എൻപിആർ നടപടികൾ നീട്ടിവെച്ചെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി മാർച്ച്‌ 25: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സെൻസസ്, ദേശീയ ജനസംഖ്യ രജിസ്റ്റർ നടപടികൾ അനിശ്ചിതമായി നീട്ടിവെച്ചെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സെൻസസ്, എൻപിആർ നടപടികൾ നിർത്തിവെക്കാൻ തീരുമാനമായത്.

സെൻസസ്, എൻപിആർ നടപടികൾ നിർത്തിവെക്കാൻ പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടികൾ നിർത്തിവെക്കണമെന്ന് വിവിധ സംസ്ഥാന സർക്കാരുകളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് സെൻസസ്, എൻപിആർ നടപടികൾ നടക്കേണ്ടിയിരുന്നത്.

Share
അഭിപ്രായം എഴുതാം